ബലി­പെ­രു­ന്നാ­ൾ : സൗ­ദി­യിൽ‍ സ്വകാ­ര്യ സ്ഥാ­പനങ്ങൾ­ക്ക് നാല് ദി­വസം അവധി­


മക്ക : ബലിപെരുന്നാൾ പ്രമാണിച്ച് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നാല് ദിവസം അവധിയായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 

ഹജ്ജ് നിർവ്വഹിക്കാൻ പോകുന്നവർക്ക് ചുരുങ്ങിയത് 10 ദിവസം അവധിക്ക് അർഹത ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഈ മാസം 31 മുതൽ നാലു ദിവസമാണ് അവധി. അറഫ ദിനം മുതൽ നാല് ദിവസമാണ് ബലി പെരുന്നാൾ അവധി നൽകേണ്ടതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed