ഗൾ­ഫിൽ ജോ­ലി­ തേ­ടി­യെ­ത്തു­ന്ന ഇന്ത്യക്കാ­രു­ടെ­ എണ്ണം കു­റഞ്ഞതാ­യി­ റി­പ്പോ­ർ­ട്ട്


റിയാദ് : ജി.സി.സി രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. എണ്ണ പ്രകൃതി വാതക വിലയിലുണ്ടായ അസ്ഥിരത മൂലം ഗൾഫ് മേഖലയിൽ അനൂഭവപ്പെട്ട പ്രതിസന്ധിയും വിവിധ രാജ്യങ്ങൾ നടപ്പാക്കി വരുന്ന സ്വദേശിവൽക്കരണ നടപടികളുമാണ് ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2015ൽ ആറ് ജി.സി.സി രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 7,58,684 ആയിരുന്നു. ഇത് 2016ൽ 5,07,296 ആയി കുറഞ്ഞുവെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. സൗദി അറേബ്യയിൽ 3,06,642 ഇന്ത്യക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1,65,356 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. യു.എ.ഇയിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 2,25,512 ആയിരുന്നത് 1,63,731 ആയി കുറഞ്ഞു.  

ഖത്തറിലേക്ക് ജോലി തേടിപ്പോകുന്നതിനും യാത്ര പുറപ്പെടുന്നതിനെക്കുറിച്ചുമെല്ലാം ആശങ്കകൾ നിലനിൽക്കുന്നു. ജി.സി.സി രാജ്യങ്ങളിൽ മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തുന്നതിനുള്ള നടപടികളും ഗൾഫിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസകരമായി തോന്നുന്നില്ല. സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ പുതിയ കുടുംബ നികുതിയും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ജി.സി.സി രാജ്യങ്ങളിലെ സാന്പത്തിക മാന്ദ്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിതേടിയെത്തുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നു വിദേകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും കുറഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് 9 ശതമാനം കുറഞ്ഞു. അതിനു മുൻ സാന്പത്തിക വർഷമയച്ച പണവുമായി താരതമ്യപ്പെടുത്തുന്പോഴാണിത്. 2015−16 സാന്പത്തിക വർഷം 68.9 ബില്യൺ ഡോളറായിരുന്നു ഇന്ത്യയിലേക്ക് അയച്ച പണം. ഇത് 2016−17 സാന്പത്തിക വർഷം 62.7 ബില്യൺ ഡോളറായി കുറഞ്ഞതായി ലോക ബാങ്ക് റെക്കോർഡുകൾ സൂചിപ്പിക്കുന്നു. 

നീലക്കോളർ തൊഴിലാളികൾ മുതൽ വിദഗ്‌ദ്ധരായ പ്രഫഷണലുകൾ വരെയുള്ള ഇന്ത്യൻ തൊഴിലാളികളുടെ പുതിയ റിക്രൂട്ടിംങ്ങും ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞിരിക്കുന്നതായി റിക്രൂട്ടിംങ് ഏജന്റുമാരും പറയുന്നു. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ഖത്തറുമായുള്ള ഉപരോധ പ്രശ്‌നങ്ങൾ ഇന്ത്യക്കാർക്കിടയിൽ ആശങ്ക ഉണ്ടാക്കിയതായും ചൂണ്ടിക്കാട്ടുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed