ഭീ­കരവാ­ദ ബന്ധം : സൗ­ദി­ അറേ­ബ്യയിൽ ഇന്ത്യക്കാ­രൻ അറസ്റ്റി­ൽ


ദമാം : ഭീകര പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരനെ സൗദിയിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ അമേരിക്കൻ പൗരൻ ഉൾപ്പെടെ തീവ്രവാദ ബന്ധമുള്ള 56 പേരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.

 കഴിഞ്ഞ മാസം 25 മുതൽഇന്നലെ വരെ അറസ്റ്റു ചെയ്ത തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങളാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടത്. അമേരിക്കൻ പൗരനെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളാണ്. ലിബിയ, യെമൻ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 പേരും ഇന്ത്യ, അമേരിക്ക, സുഡാൻ, നൈജീരിയ, ഒമാൻ പൗരന്മാരായ ഓരോരുത്തരും അറസ്റ്റിലായവരിൽ ഉൾപ്പെടുമെന്ന് ആഭ്യന്തര മന്ത്രാ
ലയം വക്താവ് കേണൽ മൻസൂർ അൽ തുർക്കി അറിയിച്ചു.


ഭീകരാക്രമണങ്ങൾ, തീവ്രവാദ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് സൗദിയിൽ 5,100 പേർ കസ്റ്റഡിയിലുണ്ട്. ഇതിൽ 833 പേർ വിദേശികളും ബാക്കിയുളളവർ 36 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed