പാർപ്പിട നിയമലംഘനം : 40 പേർക്ക് പിഴ
റിയാദ് : പാർപ്പിടനിയമം ലംഘിച്ചതിന് 40 പേർക്കെതിരെ മുനിസിപ്പാലിറ്റി പിഴ ചുമത്തി. അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബനിയാസിൽ തിങ്ങിഞെരുങ്ങിയ നിലയിൽ താമസിക്കുന്നവർക്കെതിരെയും നടപടിയെടുത്തു. സ്വന്തം സുരക്ഷയ്ക്കും മറ്റുൾളവരുടെ സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തിയ നിലയിൽ ഒട്ടേറെപ്പേർ തിങ്ങിഞെരുങ്ങി അവിടെ താമസിക്കുന്നതായി കണ്ടെത്തി. 2011ലെ എമിറേറ്റ്‌സ് റസിഡൻഷ്യൽ നിയമം ഒന്നാം നന്പർ പ്രകാരം ആരോഗ്യ സുരക്ഷാ ക്രമീകരണമില്ലാത്ത രീതിയിലുള്ള താമസം നിയമലംഘനമായി കണക്കാക്കുന്നു.

