നിതാഖാത്ത് മൂന്നാം ഘട്ടം: പ്രഖ്യാപനം ഇന്ന്


റിയാദ്: നിത്വാഖാത് അല്‍ മൗസൂന്‍ എന്ന പേരില്‍ ആരംഭിക്കുന്ന നിത്വാഖാത്തിന്റെ മൂന്നാംഘട്ടത്തെ കുറിച്ച് സൗദി തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ലുഹൈദാന്‍ ഇന്ന് വിശദീകരിക്കും. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും മറ്റു സ്വകാര്യ കമ്പനിയില്‍ നിന്നുള്ളവരും റിയാദില്‍ നടക്കുന്ന വിശദീകരണ യോഗത്തില്‍ സംബന്ധിക്കും.
സ്വദേശികളുടെ അനുപാതം, ഉയര്‍ന്ന വേതനം, ജോലിയില്‍ അവരുടെ സ്ഥിരത, വനിതകളുടെ പ്രാതിനിധ്യം ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം തുടങ്ങിയവയാണ് പ്രധാനമായും നിത്വാഖാത് അല്‍ മൗസൂനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സൗദി തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ലുഹൈദാന്‍ പറഞ്ഞു.
നേരത്തെ സ്വദേശികളുടെ എണ്ണം മാത്രമായിരുന്നു നിത്വാഖാത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളുടെ സ്ഥിരതക്കു ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിത്വാഖാത്തിന്റെ മൂന്നാംഘട്ടം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഓരോ സ്ഥാപനങ്ങള്‍ക്കും പോയിന്റ അടിസ്ഥാനത്തിലാണ് നിത്വാഖാത്ത് നടപ്പാക്കുക. മൂന്നാംഘട്ടമായ നിത്വാഖാത്ത് അല്‍മൗസൂന്‍ തൊഴില്‍ മേഖലയില്‍ വിദേശികളെ അപേക്ഷിച്ചു സ്വദേശികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 11 മുതലാണ് നിത്വാഖാത്തിന്റെ മൂന്നാംഘട്ടം പ്രാബല്യത്തില്‍ വരിക.
7,000 മൊബൈല്‍ കടകള്‍ സ്വദേശിവല്‍ക്കരിച്ചു
ജിദ്ദ: മൊബൈല്‍ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് സൗദി തൊഴില്‍-സാമൂഹിക ക്ഷേമമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഇതിനകം 7000 സ്ഥാപനങ്ങള്‍ നടപ്പാക്കിയതായി മന്ത്രാലയം. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയില്‍ 600 ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു. പരിശോധനയില്‍ 10,054 നിയമലംഘനങ്ങള്‍ കണ്ടെത്തി. മൊബൈല്‍ഫോണ്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സൗദിയുടെ വിവിധ വിവിധ ഭാഗങ്ങളിലായി 1313 പേര്‍ക്ക് വായ്പ നല്‍കിയതായി സേവിങ് ബാങ്ക് അറിയിച്ചു. രണ്ടുലക്ഷം റിയാലാണ് വായ്പയായി നല്‍കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed