ടൂറിസം മേഖലയിൽ റെക്കോഡുകൾ മറികടന്ന് സൗദി അറേബ്യ


ഷീബ വിജയൻ 

യാംബു: ടൂറിസം മേഖലയിൽ റെക്കോഡ് മറികടന്ന് സൗദി അറേബ്യ. അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം, അവർ രാജ്യത്ത് ചെലവിടുന്ന പണം എന്നിവയിലാണ് വർധന രേഖപ്പെടുത്തിയത്. 2025ലെ ആദ്യ മൂന്നുമാസത്തിനിടെ ടൂറിസ്റ്റുകളുടെ ചെലവഴിക്കലിൽ റെക്കോഡ് വളർച്ചയാണ് കൈവരിച്ചത്. സന്ദർശകർ ഈ കാലയളവിൽ തന്നെ 4,940 കോടി റിയാൽ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്. ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച മേയ് മാസത്തെ പേയ്‌മെൻറ് ബാലൻസിലെ യാത്രായിനത്തിലെ ഡേറ്റ പ്രകാരം 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് 9.7 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ രാജ്യം 2,680 കോടി റിയാലായി കണക്കാക്കപ്പെടുന്ന പേമെൻറ് ബാലൻസിൻ്റെ യാത്രായിനത്തിൽ മിച്ചം കൈവരിച്ചു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 11.7 ശതമാനം വളർച്ച നിരക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

article-image

adsadsadsads

You might also like

Most Viewed