ഖത്തറിൽ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ വരുന്നു


ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര, അല്‍ വുകെയര്‍ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡ്രെയിനേജ് സംവിധാനത്തിന് 13 കിലോമീറ്ററോളം നീളമുണ്ടാവും. ഖത്തറിന്റെ ചരിത്രത്തില്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആദ്യ പ്രൊജക്റ്റാണ് ഈ ഡ്രെയിനേജ് ടണല്‍ നിര്‍മ്മാണമെന്നും അഷ്ഗാല്‍ അറിയിച്ചു. അതേസമയം, അല്‍ വക്രയിലെയും അല്‍ വുകൈറിലെയും ഡ്രെയിനേജ് ടണല്‍ പ്രോജക്റ്റിനുള്ളിലെ പ്രധാന ഡ്രെയിനേജ് ടണലിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 1.5 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2024-ഓടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed