സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഓൺ ലൈനാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി


പരീക്ഷ ഓൺലൈനാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഓൺ ലൈനാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്.  പരീക്ഷ ഓഫ്‌ലൈനായി നടത്തണമെന്ന് കോടതി അറിയിച്ചു. ജസ്റ്റീസ് എ.എൻ ഖാൻവിൽക്കർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി തെറ്റായ സന്ദേശം നൽകുമെന്ന് ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കോവി‍ഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കുന്നത് പരീക്ഷാ സമ്പ്രദായത്തിൽ തന്നെ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കും. ഇത് മാനദണ്ഡമായി മാറാൻ കഴിയില്ല. ഇത്തരം ഹർജികൾ വിദ്യാർഥികൾക്ക് തെറ്റായ പ്രതീക്ഷയാണ് നൽകുന്നത്. ഇത്തരം അപേക്ഷകൾ അവരെ വഴിതെറ്റിക്കുമെന്നും ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed