റോബോട്ടിക് സർജറി വിജയകരമാക്കി ഖത്തർ എച്ച്.എം.സി


റോബട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കിടയിലും മിഡിൽ ഈസ്റ്റിലും ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണ്. മധ്യവയസ്‌കയായ സ്ത്രീയുടെ കൊല്ലിഡോക്കൽ സിസ്റ്റ് നീക്കം ചെയ്യുന്നതിനാണ് റോബട്ടിക് സർജറി നടത്തിയത്. എച്ച്എംസിയുടെ റോബട്ടിക് സർജറി, ലിവർ സർജറി വകുപ്പുകൾ ചേർന്നാണ് റോബട്ടുകളുടെ സഹായത്തോടെ സർജറി നടത്തിയത്. പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണതകൾ ഒഴിവാക്കാൻ 'ഡാവിഞ്ചി റോബട്ടിനെ' ഉപയോഗിച്ചാണ് സർജറി നടത്തിയതെന്ന് റോബട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ.ഹാനി അത്‌ല വ്യക്തമാക്കി. രക്തം നഷ്ടമാകുന്നതും സർജറിക്കു ശേഷമുള്ള വേദനയും കുറയ്ക്കാമെന്നതിനൊപ്പം വേഗത്തിലുള്ള രോഗമുക്തിയും റോബട്ടിക് സർജറിയുടെ ഗുണങ്ങളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed