വധശിക്ഷ റദ്ദാക്കിയ സന്തോഷത്തിൽ പ്രതിയ്ക്ക് ഹൃദയസ്തംഭനം വന്ന് മരണം

കൊലപാതക കുറ്റത്തിന് വധ ശിക്ഷയ്ക്ക് വിധിച്ച ഇറാനിയൻ വംശജന് ഇരയുടെ കുടംബം മാപ്പ് നൽകി എന്നറിഞ്ഞ സന്തോഷത്തിൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ചു. ഇറാനിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സതേൺ ഇറാനിലെ ബന്ദർ അബാസ് സ്വദേശിയായ അക്ബർ എന്ന വ്യക്തിയ്ക്കാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. 37 വയസ്സിലാണ് കൊലപാതക കുറ്റത്തിന് അക്ബർ ജയിൽ ആകുന്നത്. അൻപത്തി അഞ്ചാമത്തെ വയസ്സിലാണ് മരണം സംഭവിക്കുന്നത്. കഴിഞ്ഞ പതിനെട്ടു വർഷമായി വധ ശിക്ഷയുടെ ഭീതിയിൽ കഴിഞ്ഞിരുന്ന ഇദേഹത്തിന് ഇരയുടെ കുടുംബം മാപ്പ് നൽകി എന്ന അമിത സന്തോഷം താങ്ങാൻ കഴിയാതെ സ്ട്രോക്ക് വരികയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.