35 വയസ്സ് തികഞ്ഞ സ്വദേശികൾ‍ക്കും പ്രവാസികൾ‍ക്കും ഇനി ഖത്തറിൽ‍ സൗജന്യ കോവിഡ് വാക്‌സിൻ


ദോഹ: ഖത്തറിൽ‍ കൊവിഡ് പ്രതിരോധ വാക്സിൻ ലഭിക്കാനുള്ള യോഗ്യതാ പ്രായം 35 ആയി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കൊവിഡ് വാക്സിനേഷൻ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതോടെ 35 വയസ്സ് തികഞ്ഞ സ്വദേശികൾ‍ക്കും പ്രവാസികൾ‍ക്കും ഇനി ഖത്തറിൽ‍ സൗജന്യ വാക്‌സിന്‍ ലഭിക്കും.

നേരത്തേ വാക്‌സിന്‍ ലഭിക്കാനുള്ള കുറഞ്ഞ പ്രായം 50 ആയിരുന്നു. നിലവിൽ‍ 12 ലക്ഷത്തിലേറെ പേർ‍ രാജ്യത്ത് വാക്സിൻ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റ കണക്ക്. ഇവരിലേറെയും വൈറസ് ബാധ സങ്കീർ‍ണ ആരോഗ്യ പ്രശ്‌നങ്ങൾ‍ സൃഷ്ടിക്കാൻ സാധ്യത ഏറെയുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed