ഖത്തർ മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പിന്റെ സഹായം

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനമെന്ന് നോര്‍ക്ക് റൂട്ട്‌സ് ഡയറക്ടര്‍മാരായ സി.വി.റപ്പായി, ജെ.കെ.മേനോന്‍ എന്നിവര്‍ അറിയിച്ചു.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍-33178494, 55532367. ഇ-മെയില്‍-norkahelplineqatar@gmail.com. കോവിഡ്-19 സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്.