മനുഷ്യക്കടത്ത്: കുവൈത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആഭ്യന്തമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് പണം വാങ്ങി വിസക്കച്ചവടം നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഓഫീസർക്കും സ്ഥാപനം പങ്കാളികൾക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.