പ്രവാസികൾക്ക് സ്ഥിരതാമസാനുമതി : കരട് നിയമത്തിന് അംഗീകാരം
ദോഹ : പ്രവാസികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതിനുള്ള കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. വ്യവസ്ഥകൾക്ക് വിധേയമായി വിദേശികൾക്ക് സ്ഥിരതാമസം അനുവദിക്കാൻ ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്നതാണ് കരടു നിയമം.
ഖത്തരിയല്ലാത്തയാളെ വിവാഹം കഴിച്ച ഖത്തരി വനിതയുടെ കുട്ടിക്കും ഈ ഐ.ഡി ലഭിക്കും. രാജ്യത്തിനു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രവാസികൾക്കും പ്രത്യേക പദവികൾ ഉള്ളവർക്കും സ്ഥിരതാമസ ഐ.ഡി നൽകാൻ ആഭ്യന്തര മന്ത്രിക്കു കഴിയും.
വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ ഖത്തരികൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെ സ്ഥിരതാമസ ഐ.ഡി ഉള്ളവർക്കും ലഭിക്കും. സൈനിക, സിവിൽ ജോലികളിൽ ഖത്തരികൾക്കു പിന്നിൽ ഇവർക്കു പരിഗണന നൽകും.

