2020ഓടെ ഖത്തറിൽ നൂറ് പെട്രോൾ സ്റ്റേഷനുകൾ : വുകൂദ്

ദോഹ : 2020ഓടെ ഖത്തറിൽ നൂറ് പെട്രോൾ േസ്റ്റഷനുകളെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി വുകൂദ് അധികൃതർ വ്യക്തമാക്കി. സൗദി സഖ്യത്തിന്റെ സാന്പത്തിക ഉപരോധം നിലനിൽക്കവേയാണ് നിശ്ചിത ഷെഡ്യൂൾ പ്രകാരം തന്നെ പുതിയ പെട്രോൾ േസ്റ്റഷനുകൾ തുറക്കാനുള്ള നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണെന്ന് കന്പനി അധികൃതർ വ്യക്തമാക്കിയിരിക്കുൂന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 57 പെട്രോൾ േസ്റ്റഷനുകളാണ് വുകൂദിനുള്ളത്.
പെട്രോൾ േസ്റ്റഷനുകൾ നിർമ്മിക്കാനായി നാൽപ്പത് പ്ലോട്ടുകൾക്ക് കൂടി അനുമതി തേടാനായി സർക്കാരുമായി ചർച്ചയിലാണെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക കന്പനികളുമായി സഹകരിച്ച് ലൂബ്രിക്കന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ദോഹ നഗരത്തിൽ കൂടുതൽ ഫഹെസ് കേന്ദ്രങ്ങൾ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് ദോഹ നഗരത്തിൽ കൂടുതൽ വാഹന പരിശോധന കേന്ദ്രങ്ങൾ (ഫഹെസ്) തുറക്കാനുള്ള നടപടികൾ പുരോഗതിയിലാണെന്നും വുകൂദ് അധികൃതർ അറിയിച്ചു. ഫഹെസ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനായി നിലവിലെ പെട്രോൾ േസ്റ്റഷനുകളോട് ചേർന്നോ അല്ലെങ്കിൽ പുതുതായി തുറക്കുന്ന പെട്രോൾ േസ്റ്റഷനുകളിലോ ഫഹെസ് കേന്ദ്രങ്ങൾ കൂടി തുറക്കാനുള്ള തയ്യാറെടുപ്പാണെന്നും വുകൂദ് അധികൃതർ വ്യക്തമാക്കി.
ഫഹെസ് കേന്ദ്രങ്ങളിലെ തിരക്ക് മൂലം വാഹന ഉടമകളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദോഹയിൽ കൂടുതൽ കേന്ദ്രം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.നിലവിൽ അൽഖോർ, വാദി അൽ ബന്നത്, വ്യവസായ മേഖല, മിസൈമിർ വെസ്റ്റ്, അൽ വഖ്ര എന്നിവിടങ്ങളിലാണ് ഫഹെസ് കേന്ദ്രങ്ങളുള്ളത്. ഇവ കൂടാതെ ദുഖാൻ, അൽ റുവൈസ്, ഷഹാനിയ എന്നിവിടങ്ങളിൽ മൂന്ന് സഞ്ചരിക്കുന്ന വാഹന പരിശോധന കേന്ദ്രങ്ങളുമുണ്ട്. മുപ്പത് മിനുട്ടിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കൽ നടപടികളും പരിശോധനയും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഫഹെസ് കേന്ദ്രങ്ങളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിരത്തുകളിലെ എല്ലാ വാഹനങ്ങളുടേയും സുരക്ഷ ഉറപ്പാക്കുകയാണ് ഫഹെസിന്റെ ലക്ഷ്യം.
വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ കൃത്യമായി സൂക്ഷിക്കാനും ഫഹെസിലൂടെ സാധ്യമാകുന്നുണ്ട്. അൽ ഷിഹാനിയ, അൽഖോർ, അൽ വുഖൈർ എന്നിവിടങ്ങളിലായി വുകൂദിന്റെ വാഹന പരിശോധന കേന്ദ്രങ്ങൾ (ഫഹെസ്) തുറക്കാനുള്ള നടപടികളിലാണ്. മസ്രുഅ, അൽ ശമാൽ സിറ്റി, അൽ വജ്ബ, മിസൈമിർ എന്നിവിടങ്ങളിൽ നാല് ഫഹെസ് കേന്ദ്രങ്ങളുടെ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികളിലാണെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.