റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ കർശന നടപടികളുമായി ഷാർജ

ദുബൈ : എമിറേറ്റിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ കർശന നടപടികൾ. ഷാർജയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് റഡാറുകൾ ഇനിമുതൽ കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തും. ഡ്രൈവറും പിന്നിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽട്ട് ധരിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിരക്കാതിരിക്കുക, ട്രക്കുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ അനുവദനീയമായ ലൈനുകൾ തെറ്റിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ സ്മാർട്ട് റഡാറുകൾ രേഖപ്പെടുത്തുമെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.