അമേ­രി­ക്കൻ എയർ­ലൈ­ൻ­സി­ന്റെ­ ഓഹരി­ വാ­ങ്ങാ­നൊ­രു­ങ്ങി­ ഖത്തർ എയർ‍­വേ­യ്‌സ്


ദോഹ : ഖത്തർ എയർവേയ്‌സ് അമേരിക്കൻ എയർലൈൻസിന്റെ പത്ത് ശതമാനം ഓഹരിക്ക് അപേക്ഷ നൽകി. അമേരിക്കൻ എയർലൈൻസിന്റെ പൊതു വിപണിയിൽ 808 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങുവാനാണ് അപേക്ഷ നൽകിയിരിക്കുന്നത്.  ഇത് അനുവധിക്കപെട്ടാൽ ഖത്തർ എയർവേയ്‌സ്് അമേരിക്കൻ എയർലൈൻസിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി മാറും. അതിനാൽ തന്നെ ഖത്തറിന്‍റെ ഈ നീക്കം തങ്ങളെ കുഴപ്പിക്കുന്നതാണെന്ന് അമേരിക്കൻ എയർ ലൈൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡഗ് പാർക്കർ പ്രതികരിച്ചു. ഇതിന് ആഗോള വ്യാപക ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

 അമേരിക്ക  ആവശ്യപ്പെടാതെയാണ് ഓഹരികൾ വാങ്ങാൻ ഖത്തർ എയർവേയ്‌സ് സന്നദ്ധത പ്രകടിപ്പിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലെ വിമാന കന്പനികളും മദ്ധ്യ പൂർവ്വ ഏഷ്യയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ് എന്നീ വിമാന കന്പനികളും തമ്മിലുള്ള ശീതസമരം വർദ്ധിച്ചിരിക്കുകയായിരുന്നു. അമേരിക്കയിലെ വിമാന കന്പനികൾക്ക് വേണ്ടി വളരെ ശക്തമായി രംഗത്തുള്ളത് അമേരിക്കൻ എയർലൈൻസാണ്. അമേരിക്കയിലെ വിമാന കന്പനികൾ ആരോപിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഈ മൂന്ന് വിമാന കന്പനികൾക്ക് തങ്ങളുടെ ഗവൺമെന്റു കളിൽ നിന്ന് സബ്‌സിഡികൾ ലഭിക്കുന്നതുമൂലം വിമാനയാത്രാ വിപണിയിൽ നീതിപൂർവ്വമല്ലാത്ത പ്രാധാന്യം ലഭിക്കുന്നു എന്നാണ്. ഈ ആരോപണം മൂന്ന് വിമാനക്കന്പനികളും നിഷേധിച്ചിട്ടുണ്ട്.

ഖത്തർ എയർവേയിസിന്റെ നീക്കം മധ്യപൂർവ്വ ഏഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ്. തീവ്രവാദികൾക്ക് ഖത്തർ ധനസഹായം നൽകുന്നു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഖത്തറുമായുള്ള നയതന്ത്ര സാന്പത്തിക ബന്ധങ്ങൾ സൗദി അറേബ്യയും, യു.എ.ഇയും വിച്ചേദിച്ചത് ഈ മാസം ആദ്യമാണ്. അതിനാൽ ഖത്തർ എയർവേയ്‌സിന്റെ ഓഫർ തങ്ങൾക്ക് അത്യൂത്സാഹം നൽകിയിട്ടില്ലെന്ന് പാർക്കർ പറഞ്ഞു. ചില ജീവനക്കാരിൽ‍ ഇത് ഉത്കണ്ഠ ഉളവാക്കിയേക്കാം. നിയമപരമല്ലാതെ ഖത്തർ എയർവേയ്‌സും എത്തിഹാദും എമിറേറ്റ്‌സും തങ്ങളുടെ ഗവൺമെന്റുകളിൽ നിന്ന് സ്വീകരിക്കുന്ന സബ്‌സിഡികളെ എതിർക്കുന്ന ഞങ്ങളുടെ നിലപാട് തുടരും. ഖത്തർ എയർ‍വേയ്‌സിന്റെ നിക്ഷേപം സ്വീകരിച്ച് കഴിഞ്ഞാലും ഇതിൽ മാറ്റമുണ്ടാകില്ല, −പാർക്കർ പറഞ്ഞു.

You might also like

Most Viewed