സൂ­പ്പർ­മാ­ർ­ക്കറ്റു­കളി­ലെ­ സ്വദേ­ശി­വൽ­ക്കരണം : സൗ­ദി­ തൊ­ഴിൽ -മന്ത്രാ­ലയം പദ്ധതി­ തയ്യാ­റാ­ക്കു­ന്നു­


റിയാദ് : സൗദിയിലെ സൂപ്പർമാർക്കറ്റുകളിൽ സന്പൂർണ സ്വദേശി വൽക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് സൗദി തൊഴിൽ− സാമൂഹിക− വികസന മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഈ മേഖലയിൽ 20,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

നാല് കൊല്ലത്തിനകം 1,71,000 സൗദി പൗരന്മാർക്കു തൊഴിൽ നൽകാനാണു പദ്ധതി. എട്ട് മേഖലകൾ സ്വദേശിവൽക്കരിച്ചാൽ ലക്ഷ്യം കൈവരിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. നേരത്തെ മൊബൈൽ മേഖല സന്പൂർണമായും സ്വദേശിവൽക്കരിച്ചതിലൂടെ എണ്ണായിരത്തോളം പേർക്കു തൊഴിൽ നൽകാൻ സാധിച്ചുവെന്ന് തൊഴിൽ− സാമൂഹിക− വികസന മന്ത്രാലയം പറഞ്ഞു. 

വിഷൻ 2030 വിഭാവന ചെയ്യുന്നതുപ്രകാരം തൊഴിലില്ലായ്മ 100 ശതമാനം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതികളും വൻ വിജയമാകുമെന്ന് തന്നെയാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. നിലവിൽ 60 ശതമാനം സൗദി സ്വദേശികൾ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖല അധികം വൈകാതെ സന്പൂർണമായും സ്വദേശിവൽക്കരിക്കും. 

വിനോദ സഞ്ചാരികൾക്കു താമസം ഒരുക്കുന്ന മേഖലയിൽ 2200 സൗദി സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന് വന്പൻ കന്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. 2018 ആകുന്പോൾ ടൂറിസം മേഖലയിൽ 33,000 സൗദി പൗരന്മാർ ജോലി ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 

ആരോഗ്യ മേഖലയിൽ ഡോക്ടർ, നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്കും അല്ലാത്തവയിലേക്കും 7500 സൗദി യുവതീ യുവാക്കളെ നിയമിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും ധാരണയിലെത്തി. 2020 ആകുമന്പോഴേക്കും 93,000 സൗദി സ്വദേശികളെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നിയമിക്കാനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം.

100 ശതമാനം സ്വദേശിവൽക്കരിച്ച റെന്റ് എ കാർ മേഖലയിൽ 5000ൽ ഏറെ സൗദി സ്വദേശികൾക്ക് കൂടി ജോലി ലഭ്യമാക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed