രാജ്യസുരക്ഷ: അറബ് മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

ഖത്തർ : രാജ്യത്ത് കുറ്റകൃത്യ നിരക്കുകൾ ഗണ്യമായികുറഞ്ഞതായിറിപ്പോർട്ട്. ആഗോള സുരക്ഷാസൂചിക അനുസരിച്ച് അറബ് മേഖലയിൽ രാജ്യസുരക്ഷയിലും വ്യക്തിസുരക്ഷയിലും ഖത്തർ ഒന്നാം സ്ഥാനത്താണ്. പോലീസ് മാഗസിനിൽ ഇതുസംബന്ധ മായ കണക്കുകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. കൊലപാതകം, മാനഭം ഗം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, മോഷ ണം, സംഘം ചേർന്നുള്ള മർദ്ദനം, തീവയ് പ് എന്നീപ്രധാന കുറ്റകൃത്യങ്ങളിലെല്ലാം ആ ഗോളനിരക്കിനെക്കാൾ വളരെക്കുറവാണുഖത്തറിലെനിരക്കുകൾ.
ഐക്യരാഷ്ട്ര സംഘടനയുടെഡ്രഗ് സ് ആൻഡ് ക്രൈംസ് ഓഫിസ് (യു.എൻ.ഒ. ഡി.സി) പുറത്തുവിട്ട ആഗോള കുറ്റകൃത്യ കണക്കുകളുമായിതാരതമ്യപ്പെടുത്തുന്പോൾ ഖത്തറിലെകുറ്റകൃത്യനിരക്കു95.8% കുറവാണെന്നുമന്ത്രാലയം വ്യക്തമാക്കുന്നു. മാത്രമല്ല, ഖത്തറിലെസ്ഥിതിവിവരക്കണക്കിന്റെഅടിസ്ഥാനത്തിൽ പരിശോധിക്കുന്പോൾ കഴിഞ്ഞ പത്തുവർഷം കൊണ്ട് 67.9% ആണുകുറ്റകൃത്യങ്ങൾ കുറ ഞ്ഞത്. ഒരുലക്ഷം പേർക്കിടയിൽ രേഖ പ്പെടുത്തുന്ന കുറ്റകൃത്യങ്ങളെഅടിസ്ഥാനപ്പെടുത്തിയാണ് ആഗോള കുറ്റകൃത്യനിരക്കും ദേശീയ കുറ്റകൃത്യനിരക്കും താരത മ്യപ്പെടുത്തുന്നത്.
മോഷണക്കേസുകൾ രാജ്യാന്തര ശരാശരിയെക്കാൾ ഖത്തറിൽ 99.1% കുറവാണ്. ആത്മഹത്യകളും ആഗോള ശരാശരിയെക്കാൾ 97.5 ശതമാനം കുറവാണ്. ഒരുവർഷ ത്തിനുള്ളിൽ തട്ടിപ്പുകേസുകൾ 48.3 ശത മാനവും വാഹനങ്ങളുടെചില്ലുതകർത്തുള്ള മോഷണക്കേസുകൾ 10.3 ശതമാന വും ചെക്ക് കേസുകൾ 3.1 ശതമാനവും കുറഞ്ഞതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെകണക്കുകൾ വ്യക്തമാക്കുന്നത്. കൊല പാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയ ടിക്കൽ, മോഷണം, സംഘം ചേർന്നുള്ള മർദ്ദനം, മാനഭംഗം, തീവയ് പ് എന്നിവയടക്ക മുള്ള പ്രധാന കുറ്റകൃത്യങ്ങളെല്ലാം കുറ ഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിനിടെകൊലപാതകക്കേസുകളിൽ 45.5 ശതമാനവും ആയുധമുപയോഗിച്ചുള്ള കവർച്ചകളിൽ 75 ശത മാനവും അല്ലാത്ത കവർച്ചകളിൽ 20.4 ശ തമാനവും കുറവുണ്ടായി. കൊലപാതക ക്കേസുകളിലെആഗോളനിരക്ക് ഒരുലക്ഷം ആളുകളിൽ എട്ടുപേരെന്നതാണ്. ഖത്തറിൽ ഇതു0.2 മാത്രമാണ്. അതായത് ആഗോളനിരക്കിനെക്കാൾ 97.5% കുറവ്. മാനഭംഗനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യവും ഖത്തറാണ്. ആഗോള ശരാശരിയെക്കാൾ 98.4% കുറവ്. ബലമായുള്ള തട്ടിക്കൊണ്ടുപോകലുകൾ ആഗോളനിരക്കിനെക്കാൾ 99.6% കുറവാണ് ഖത്തറിൽ.