സ്വകാര്യ ബസിൽ നിന്നും ഒന്നര വയസ്സുകാരൻ പുറത്ത് തെറിച്ചു വീണു

ഇടുക്കി: അടിമാലിക്ക് സമീപം ഇരുനൂറേക്കർ വള്ളപ്പടിയിൽ സ്വകാര്യ ബസിൽ നിന്നും ബന്ധുവിനൊപ്പം പുറത്തിറങ്ങുന്നതിനിടെ ഒരു വയസുകാരൻ റോഡിലേക്ക് തെറിച്ചുവീണു. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ ഒരുവയസുകാരൻ മകൻ ഉബേഷിന്റെ കൈയൊടിഞ്ഞു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ബസിൽ നിന്നും ദമ്പതികളുടെ ബന്ധു മുന്നയ്ക്കൊപ്പം കുട്ടി ഇറങ്ങുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. അടിമാലി–നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് കുട്ടി താഴെ വീണത്. കുട്ടിയുടെ മാതാപിതാക്കളും ബസിലുണ്ടായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ഇവർ അടിമാലിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.