ഖത്തറിൽ പെട്രോൾ വില കൂട്ടി

ദോഹ: ഖത്തറിൽ പെട്രോൾ വില 30 ശതമാനം കൂട്ടി. വെള്ളിയാഴ്ച്ച മുതൽ പുതുക്കിയ നിരക്ക് ബാധകമായിരിക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ വില വർദ്ധനയെ തുടർന്നാണ് ദോഹയുടെ നീക്കം. ആഗോളവിപണിയിലെ എണ്ണവിലയും ഇന്ധന വിലയും ദേശീയ ബജറ്റിനെ ബാധിച്ചതോടെയാണ് പുതിയ നീക്കം.
ഡിസംബറിൽ സൗദിയിലെ പെട്രോൾ വിലയിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണ് ഇത്. വ്യാഴാഴ്ച്ചയാണ് വില കൂട്ടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂപ്പർ 97 ഒക്റ്റൈൻ പെട്രോൾ ലിറ്ററിന് ഖത്തർ റിയാൽ 1.00ൽ നിന്ന് 1.30 ($0.357) ആയി വർദ്ധിച്ചു. എന്നാൽ റെഗുലർ 90 ഒക്റ്റൈൻ പെട്രോൾ ലിറ്ററിന് ഖത്തർ റിയാൽ 1.15 ആയിരിക്കും.
ദോഹയിലെ എന്നാ വിലയിൽ ഉണ്ടായ വർദ്ധനവ് ഇതിനോടകം തന്നെ സോസില മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ബജറ്റിൽ 46.5 ബില്ല്യൻ റിയാൽ കമ്മിയുണ്ടായെന്നും, 15 വർഷത്തിനിടെയുള്ള ആദ്യ കമ്മിയാണ് ഇതെന്നും ഗവണ്മെന്റ് പറയുന്നു.
മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ ലാവിഷ് ആയ എണ്ണയുടെയും മറ്റു ഉല്പന്നങ്ങളുടെയും ഉപഭോക്തൃ സബ്സിഡി കട്ട് ചെയ്യാൻ ആലോചിക്കുകയാണ് ഖത്തർ. എന്നാൽ പുതിയ വിലയും ലോകത്ത് ഏറ്റവും കുറഞ്ഞ വിലയാണ്. ഇത് വഴി എത്രത്തോളം തുക സേവ് ചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റിൽ യു എ ഇയും കഴിഞ്ഞ മാസം സൗദിയും, ഈ ആഴ്ചയിൽ ഒമാനും ബഹ്റിനും ഈ നീക്കം നടത്തിയിരുന്നു. കുവൈറ്റ് അധികം വൈകാതെ തന്നെ ഈ നീക്കവുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ സബ്സിഡിയുള്ളത് കാരണം ഗാർഹിക ഉപഭോഗത്തിനുള്ള ഇന്ധനത്തിനും, വെള്ളത്തിനും, വൈദ്യുതിക്കുമെല്ലാം നിരക്ക് കുറവാണ്.