ശബരിമല സ്ത്രീ പ്രവേശനഹർജി: അഭിഭാഷകന് വധഭീഷണി,നിയമനടപടികൾ തുടരുമെന്ന് സുപ്രീം കോടതി

ഡൽഹി : ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് ഹര്‍ജി നല്‍കിയ അഭിഭാഷകനെതിരെ വധഭീഷണി മുഴക്കിയത് അതീവ ഗൗരവമേറിയ വിഷയമാണെന്നും, അഭിഭാഷകൻ പിൻമാറിയാലും കേസിൽ നിയമനടപടികൾ തുടരുമെന്നും സുപ്രീം കോടതി.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനത്തിന് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് വധ ഭീഷണി ഉണ്ടായത്. പലയിടങ്ങളില്‍ നിന്നായി ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതായി അഹമ്മദ് ഖാന്‍ ദില്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ദില്ലി പൊലീസ് നൗഷാദിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹരീഷ് സാല്‍വെയെ പോലുള്ളവരെ വെച്ച് ഈ കേസ് മുന്നോട്ടു കൊണ്ടു പോകുമെന്ന് സുപ്രീം കോടതി പറഞ്ഞു. അഭിഭാഷകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ കൗൺസിൽ കോടതിയെ സമീപിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനമായിട്ടുണ്ട്.