ഒമാനിൽ ഫോർവീൽ ഡ്രൈവ് എസ്.യു.വി വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവർക്ക് മാത്രം


ഒമാനിൽ ഫോർവീൽ ഡ്രൈവ് എസ്.യു.വി വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. അനധികൃതമായി യാത്ര ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പ്രവാസി ഡ്രൈവർമാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണിതെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. പ്രവാസികൾക്ക് അവരുടെ കുടുംബം ഒമാനിൽ താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവയുടെ പുതിയ രജിസ്‌ട്രേഷൻ റോയൽ ഒമാൻ പൊലീസിന് തടയാൻ കഴിയുന്നതാണ്. കോംപാക്റ്റ്, മിനി, മിഡ്സൈസ് അല്ലെങ്കിൽ കൂപ്പെ ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായുള്ള പിക്കപ്പ് ട്രക്കുകൾ പ്രവാസികൾ സ്വന്തമാക്കുന്നതിനും റോയൽ ഒമാൻ പോലീസ് കർശനമായി വിലക്കുന്നുണ്ട്.   

അതേസമയം, ഈ വാഹനങ്ങൾ അവരുടെ ജോലിയുടെ ഭാഗമായി ഉപയോഗിക്കാനാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ, പ്രവാസികൾക്ക് അവരുടെ പേരിൽ ആഡംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും. മാനേജർമാർ, ടെക്നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണൽ തസ്തികകൾ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യക്തികൾക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും അർഹതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

article-image

dryr

You might also like

  • Lulu Exchange
  • Straight Forward

Most Viewed