സലാലയിൽ വാഹനം അപകടത്തിൽപ്പെട്ട് കണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരി മരിച്ചു

ഷീബ വിജയൻ
സലാലയിൽ നിന്നുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലുവയസ്സുകാരി മരിച്ചു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ ഹയറയാണ് മരിച്ചത്. ആദമിൽ വെച്ച് കനത്ത കാറ്റിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ജസാ ഹയറ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
dsffsdsf