ഒമാനി കടല്‍ വെള്ളരി മത്സ്യബന്ധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഷീബ വിജയൻ
മസ്‌കത്ത്: രാജ്യത്ത് കടല്‍ കുക്കുമ്പര്‍ (കടല്‍ വെള്ളരി) മത്സ്യബന്ധനം, കൈവശം വെക്കല്‍, വ്യാപാരം എന്നിവക്കുള്ള നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സഊദ് ഹമൂദ് അല്‍ ഹബ്‌സി ഇത് സംബന്ധിച്ച് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. 2022 ജൂലൈ മുതല്‍ ‘കടല്‍ കുക്കുമ്പര്‍’ പിടിക്കുന്നതിനുള്ള വിലക്ക് നിലനില്‍ക്കുന്നുണ്ട്. വില്‍പ്ന, വാങ്ങല്‍, സംഭരിക്കല്‍, കയറ്റുമതി തുടങ്ങിയവ വ്യാപാരത്തിന്റെ പരിധിയില്‍ വരും. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
asddsdsdsa