ഒമാനിലും പ്ലാസ്മ തെറാപ്പിക്ക് തുടക്കം

മസ്കത്ത്: ഒമാനിൽ കോവിഡിനെതിരെ കോൺവാലസന്റ് പ്ലാസ്മ തെറപ്പിക്ക് തുടക്കം. രോഗം മാറിയവരുടെ രക്തത്തിൽ നിന്നു ആന്റിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നൽകുന്ന ചികിത്സയാണിത്. രാജ്യാന്തര മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ചികിത്സയും രോഗപ്രതിരോധ നടപടികളുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്ലാസ്മഫെറസിസ് എന്ന പ്രക്രിയയിലൂടെ ബ്ലഡ് പ്ലാസ്മ മാത്രമാണ് ശേഖരിക്കുക. ഐജിജി എലൈസ ടെസ്റ്റിങ് സംവിധാനം വഴി ആന്റിബോഡിയുടെ അളവ് കണ്ടെത്താനാകും.ഈ ചികിത്സ ഏറെ ഫലപ്രദമാണെന്നു യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.