സാലറി ചലഞ്ച് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സാലറി ചലഞ്ച് തകർക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാലറി ചലഞ്ചിൽ തുടർനടപടികൾ മന്ത്രിസഭാ യോഗം തീരുമാനിക്കും. സമവായമായില്ലെങ്കിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2000 കോടിയാണ് സംസ്ഥാനത്തെ മാസ വരുമാനം. 8000 കോടിയായിരുന്നു സംസ്ഥാനത്തിനാവശ്യം. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജിവനക്കാർക്ക് നല്ല മനസ്സുണ്ടാകട്ടേയെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, സാലറി ചലഞ്ചില്ലെങ്കിൽ ജീവനക്കാരുടെ ശന്പളം വെട്ടിക്കുറയ്ക്കാനും ഡിഐ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്ന കാര്യവും ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.