യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ അർഹരായവർക്ക് ശമ്പളത്തോടെ അവധി

അബുദാബി: ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ചില വകുപ്പുകളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് അനുമതി നൽകിയത്. സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്നവർ അവധിയെടുക്കാതെ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിർദേശമുണ്ട്.
വിവാഹിതരും 16ൽ താഴെ പ്രായമുള്ള മക്കളുമുള്ള സർക്കാർ ജീവനക്കാർക്ക് കോവിഡ് കാലത്ത് കുട്ടികളുടെ സംരക്ഷണത്തിനായി ശമ്പളത്തോടുകൂടിയ അവധി നൽകും. പ്രായപരിധി നോക്കാതെ ഭിന്നശേഷിക്കാർക്കും ജീവനക്കാരുടെ ജീവിത പങ്കാളി ക്വാറന്റീനിലായവർക്കും ഈ ആനുകൂല്യം നൽകും. ഡോക്ടർ, നഴ്സ് തുടങ്ങി ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് സർക്കാർ ജീവനക്കാരുടെ ജീവിത പങ്കാളിയെങ്കിലും ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.