200-ലധികം തടവുകാരെ ഒമാന്‍ മോചിപ്പിക്കുന്നു
മസ്കറ്റ്: നവോത്ഥാന ദിനത്തോടനുബന്ധിച്ച് 200-ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 272 തടവുകാര്‍ ഇതോടെ മോചിതരാവും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അറിയിച്ചതായി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) പറഞ്ഞു.വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 272 തടവുകാരില്‍ 88 പേരും വിവിധ രാജ്യങ്ങളിലെ വിദേശ പ്രവാസികളാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

