മസ്‌കത്ത്-ദുബായ് പാതയില്‍ മുവാസലാത് സര്‍വീസ് പുനഃരാരംഭിച്ചു

മസ്‌കത്ത് : മസ്‌കത്ത് - ദുബായ് പാതയില്‍ മുവാസലാത് സര്‍വീസ് പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍ ഉണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് സര്‍വീസ് പുനഃരാരംഭിച്ചത്. ദുബായിലെ റോഡ് ഗതാഗത അതോറിറ്റിയുമായി മുവാസലാത് കരാറിലെത്തിയിട്ടുണ്ട്. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ ബസപകടത്തില്‍ 17 പേരാണ് മരിച്ചത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എട്ട് മലയാളികള്‍ അടക്കം 12 ഇന്ത്യക്കാര്‍ മരിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിരുന്നു.