ഒടുവില്‍ രാഹുലെത്തി ; മിഴിനിറച്ച് രാജമ്മ


വയനാട് :  രാഹുല്‍ ഗാന്ധി ജനിച്ച ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റലിലെ നഴ്സായിരുന്ന രാജമ്മ വാവതില്‍ രാഹുലിന്റെ ജനനം ഓര്‍ത്തെടുത്ത് സംസാരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒടുവില്‍ 49 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നു വീണ കൈകളുടെ ഉടമയെ കാണാന്‍ രാഹുല്‍ എത്തി. തന്റെ ഇരുപത്തി മൂന്നാമത്തെ  വയസ്സില്‍ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ രാജമ്മ വാവതില്‍ നഴ്‌സായിരുന്ന സമയത്താണ് 1970 ജൂണ്‍ 19 ന് രാഹുല്‍ ജനിക്കുന്നത്. 
പിതാവിനും മാതാവിനും മറ്റു ബന്ധുക്കള്‍ക്കും  മുന്‍പ് രാഹുല്‍ഗാന്ധിയെ കൈകളിലെടുത്ത  രാജമ്മ എന്ന നഴ്സിന് രാഹുലിന്റെ ഈ സന്ദര്‍ശനം     മറക്കാനാകാത്ത അനുഭവമായി മാറിയിരിക്കുകയാണ്.  കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ കണ്ടതും രാജമ്മയുടെ മിഴികള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിന് വയനാടെത്തിയ രാഹുലിനെ കാണാനോ സംസാരിക്കാനോ കഴിയാത്തതിലെ വിഷമത്തിലായിരുന്നു രാജമ്മ. . 70 കാരിയായ അവര്‍ ഇപ്പോള്‍ നായ്കട്ടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed