ദുബായ് ബസ് അപകടം: മരിച്ചവരില്‍ ഇന്ത്യൻ മോഡലും

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യൻ മോഡലും. മസ്കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രയിക്കിടെയാണ് റോഷ്നി അപകടത്തില്‍ പെട്ടത്. ദുബായിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയായിരുന്നു റോഷ്നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്. ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടിൽനിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്നിയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്.