പ്രവാസികളുടെ തൊഴിൽ കരാറുകൾ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാകുന്നു

മസ്കറ്റ് : പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ മാൻ പവർ മന്ത്രാലയത്തിന് കീഴിലാകുന്നു. ഒമാനിലെ ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥൻ അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ ഒമാനികൾക്ക് തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എന്നാൽ പ്രവാസികൾക്ക് ഇത് നിർബന്ധമല്ല. എന്നാൽ വൻതോതിൽ പ്രവാസികൾ ജോലി ചെയ്യുന്ന കന്പനികൾ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ കരാർ ഒപ്പിടണമെന്നാണ് പുതിയ നിബന്ധന.
നിലവിൽ ചില കന്പനികൾ പ്രവാസികളിൽ നിന്ന് രണ്ട് തൊഴിൽ കരാറുകൾ ഒപ്പിട്ട് വാങ്ങാറുണ്ട്. അവ കന്പനിയിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. തൊഴിലാളികൾക്ക് മന്ത്രാലയത്തിൽ നിന്ന് യാതൊരു അംഗീകാരവും ലഭിക്കുന്നില്ല.
എന്നാൽ ഇനി മുതൽ പ്രാദേശിക−പ്രവാസി തൊഴിലാളികൾ നിർബന്ധമായും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന. ഇതോടെ പല തൊഴിൽ നിയലംഘനങ്ങളും ഭാവിയിൽ ഒഴിവാക്കാനാകുമെന്നും വിലയിരുത്തുന്നു. ഇതോടെ തൊഴിൽ സാഹചര്യവും മെച്ചപ്പെടും. രാജ്യത്ത് സ്വകാര്യമേഖലയിൽ വൻ തോതിൽ വിദേശീയർ പണിയെടുക്കുന്നുണ്ട്. പുതിയ നിയമം രാജ്യത്തെക്കുറിച്ച് രാജ്യാന്തര സമൂഹത്തിൽ മതിപ്പുണ്ടാക്കാനും വിദേശികളും സ്വദേശികളും തമ്മിലുള്ള സമത്വം പ്രതിഫലിക്കാനും സഹായകമാകും.