യോഗ പരിശീലനം മുഴുവൻ സ് കൂളുകളിലും നടപ്പാക്കും: ഇ.പിജയരാജൻ

പയ്യന്നൂർ: യോഗപരിശീലനം എല്ലാസ്കൂളുകളിലും നടപ്പാക്കുമെന്ന് വ്യവസായ -കായിക വകുപ്പ് മന്ത്രിഇ.പിജയരാജൻ പറഞ്ഞു. പട്ടികജാതികോളനിനിവാസികളുടെസമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെയും പട്ടികജാതിവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കവ്വായിമാപ്പിള യു.പിസ്കൂളിൽ സംഘടിപ്പിച്ച ഹരികിരണം ചികിത്സാക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ആരോഗ്യത്തിന്റെകാര്യത്തിലെന്ന പോലെസ്വഭാവരൂപീകരണത്തിലും പ്രകടമായ മാറ്റമുണ്ടാക്കാനാവുന്നയോഗപരിശീലനം എല്ലാസ്കൂളുകളിലും നടപ്പാക്കും. ഭക്ഷണരീതിയിൽ വന്ന മാറ്റം ഒരുതരത്തിൽ രോഗങ്ങളെക്ഷണിച്ചുവരുത്തുകയാണെന്നും ജീവിതശൈലീരോഗങ്ങൾ പരക്കെയെന്നോണം കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ് ഞു. അതുപോലെതന്നെമലിനീകരണവും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പോഷകാഹാര കിറ്റിന്റെവിതരണവും മന്ത്രിനിർവ്വഹിച്ചു