ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ അഭിമാന മുഹൂർത്തമായിരുന്നു അത്, ശിവാംഗിക്ക് പത്തുവയസ്സിൽ മനസ്സിലുറച്ച സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും. തിങ്കളാഴ്ച കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സബ് ലെഫ്നന്റ് ശിവാംഗി ഇന്ത്യൻ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റു. എനിക്കും മാതാപിതാക്കൾക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്. സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ തികയുന്നില്ല. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ്. അവസാനം എന്റെ നെഞ്ചിൽ ഇത് ഇരിക്കുന്നു. പൈലറ്റ് ബാഡ്ജിൽ കൈവച്ച് ശിവാംഗി പറഞ്ഞു. ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശിവാംഗി.

