ശൈശവ വിവാഹത്തിനെതിരേ പോരാടിയ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് ചെയ്ഞ്ച് മേക്കര്‍ പുരസ്‌കാരം


ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയ്ഞ്ച് മേക്കർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യൻ പെൺകുട്ടി. രാജസ്ഥാനിലെ ഹിൻസ്ല സ്വദേശിനിയായ പായൽ ജൻഗിദാണ് പുരസ്കാരത്തിന് അർഹയായത്. ശൈശവ വിവാഹവും ബാലവേലയും അവസാനിപ്പിക്കാൻ പായൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

സ്വന്തം ശൈശവ വിവാഹത്തിനെതിരേ ശബ്ദമുയർത്തിയാണ് പായൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള പോരാട്ടമാരംഭിക്കുന്നത്. പിന്നീട് ശൈശവ വിവാഹത്തിനെതിരേയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ചും വീടുകൾ തോറും കയറിയിറങ്ങി ജനങ്ങളെ ബോധവൽക്കരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed