ചെന്നിത്തലയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ശ്രീധരൻപിള്ള


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ലാവ്ലിൻ കേസിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ നേതാവിന്‍റെ പദവിക്ക് ചേർന്നതല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം വഹിക്കുന്നയാൾ ഇത്രയ്ക്ക് തരംതാഴരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്തെല്ലാം എൽഡിഎഫും യുഡിഎഫും യോജിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും ഇരുകൂട്ടരും പരസ്പരം സഹായിക്കാറുണ്ട്. വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷിനെ ദുർബല സ്ഥാനാർഥിയായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമായിട്ടാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed