തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി


രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഒരേ പേരുള്ള രണ്ട് പേര്‍ മത്സരിച്ചാല്‍ എങ്ങനെ വിലക്കാനാകുമെന്ന് കോടതി ചോദിച്ചു. ജസ്റ്റീസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പല മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരേ പേരുകള്‍ നല്‍കുന്നതില്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ആര്‍ക്കെങ്കിലും മാതാപിതാക്കള്‍ രാഹുല്‍ ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നോ പേരിട്ടാല്‍ അവരോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയാനാകുമോ എന്നും കോടതി ചോദ്യം ഉന്നയിച്ചു. 

തെരഞ്ഞെടുപ്പിലെ അപരസ്ഥാനാര്‍ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പൗരാവകാശ പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് കോടതിയെ സമീപിച്ചത്. അപരസ്ഥാനാര്‍ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോല്‍പിക്കാന്‍ എതിര്‍കക്ഷികള്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പുകളില്‍ അപരസ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ടുകള്‍ കാരണം പ്രമുഖർ തോറ്റു പോയതിന്‍റെ രേഖകളും കണക്കുകളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ പ്രമുഖ സ്ഥാനാര്‍ഥിയുടെ പേരുമായി സാമ്യമുള്ളതുകൊണ്ട് മറ്റുള്ളവരോട് മത്സരിക്കരുതെന്ന് പറയാനാകുമോ എന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാനില്ലെന്നും ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

article-image

asdasdf

You might also like

Most Viewed