PFI എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജം; ലക്ഷ്യമിട്ടത് പ്രശസ്തി; സൈനികൻ കസ്റ്റഡിയിൽ


സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തല്‍. പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് മൊഴി.

അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

article-image

ADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed