എം.കെ സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല; പരിഹസിച്ച് അണ്ണാമലൈ


തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഹിന്ദി ഭാഷ മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട് ശക്തമായി എതിർക്കുന്നുവെന്ന് സ്റ്റാലിൻ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ. കേന്ദ്ര മന്ത്രി അമിത്ഷാ പറഞ്ഞത് മനസിലാക്കാൻ സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ലെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ് അടക്കമുള്ള പ്രാദേശിക ഭാഷകളുടെ വികസനത്തെപ്പറ്റി അമിത് ഷായ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ സർക്കാർ കടുത്ത കടക്കെണിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. എന്നിട്ട് അവർ ഇപ്പോഴും ഭാഷാ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂർവമായ നിലപാടിനെ ഞാൻ ശക്തമായി എതിർക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമർത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേൽപ്പിക്കലിനേയും സ്വീകരിക്കാൻ തമിഴ്‌നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിർവചിക്കുന്നത്'. സ്റ്റാലിൻ പറഞ്ഞു.

article-image

dsdfsddf

You might also like

  • Lulu Exchange
  • Straight Forward

Most Viewed