ഹൃദ്രോഗ വിദഗ്ധരുടെ ആഗോളന സമ്മേളനം ബഹ്റൈനിൽ


ഹൃദയാരോഗ്യ സംബന്ധമായ ലോക സമ്മേളനത്തിന് ബഹ്റൈൻ വേദിയാകും. നവംബർ 1 മുതൽ നാല് വരെ ഗൾഫ് ഹൊട്ടലിൽ വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരിക്കും സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവിസസ്, മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്റർ എന്നിവയുടെ സഹകരണത്തോടെ യു.എസ് ആസ്ഥാനമായ മയോ ക്ലിനിക്കാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

വാൽവുലാർ ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഡിസീസ്, കൊറോണറി ആർട്ടറി ഡിസീസ് എന്നിവ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഗൗരവാവഹമായ പഠനറിപ്പോർട്ടുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ഹൃദ്രോഗമുള്ള രോഗികളെ ചികിത്സിക്കുക, ഇലക്‌ട്രോ കാർഡിയോഗ്രാം (ഇ.സി.ജി) ട്രെയ്‌സിങ്ങുകളുടെ വ്യാഖ്യാനം, ഗുരുതര ഹൃദ്രോഗമുള്ളവർ അഭിമുഖീകരിക്കാനിടയുള്ള പൊതുവായ പ്രശ്‌നങ്ങൾ തിരിച്ചറിയുക എന്നീ വിഷയങ്ങളിൽ ക്ലാസുകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മയോ ക്ലിനിക് കോളജ് ഓഫ് മെഡിസിൻ ആൻഡ് സയൻസ് പ്രഫ. നാസർ അമ്മാഷ്, മയോ ക്ലിനിക് കാർഡിയോളജിസ്റ്റ് ജോസഫ് മാലൂഫ്, എം.കെ.സി.സി കാർഡിയോളജി വിഭാഗം മേധാവി ഹൈതം അമീൻ എന്നിവരാണ് കോഴ്‌സുകൾ നയിക്കുന്നത്. സമ്മേളനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 17889939 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed