മണിപ്പുരില്‍ വീണ്ടും സംഘർഷം; ആയുധങ്ങള്‍ തിരിച്ച് പിടിച്ചെന്ന് സൈന്യം
മണിപ്പുരില്‍ വീണ്ടും അക്രമം. ബിഷ്ണുപുരില്‍ സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടായി. സംഘര്‍ഷമേഖലകളില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സൈന്യം ശക്തമായി തിരിച്ചടിച്ചു. കലാപകാരികളിൽ ഒരാളെ പരിക്കുകളോടെ പിടികൂടി. അക്രമികൾ തട്ടിയെടുത്ത ആയുധങ്ങള്‍ തിരിച്ച് പിടിച്ചതായും സൈന്യം അറിയിച്ചു. 1057 തോക്കുകളും 14201 വെടിയുണ്ടകളും മെയ്‌തെയ് വിഭാഗക്കാരില്‍നിന്ന് കണ്ടുകെട്ടി. കുക്കി മേഖലയില്‍നിന്ന് 138 തോക്കുകളും പിടികൂടി.
ASDADSADSADS

