ജോർജിയയിൽ മണ്ണിടിച്ചിൽ; 17 പേർ മരിച്ചു; 18 പേർക്കായുള്ള തെരച്ചിൽ തുടരുന്നു


യൂറോപ്യൻ രാജ്യമായ ജോർജിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മണ്ണിടിച്ചിലിൽ കാണാതായ 18 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തലസ്ഥാനനഗരമായ ബിലിസിയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ഷോവി മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് സമീപം വ്യാഴാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

കനത്ത മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകളും കോട്ടജുകളും ഇടിഞ്ഞുവീണു. മരണപ്പെട്ടവരിൽ ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

article-image

ASDASDADSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed