എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറുടെ കാലാവധി നീട്ടി: ഇനി അപേക്ഷയുമായി വരരുതെന്ന് സുപ്രീംകോടതി


എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടര്‍ എസ്.കെ. മിശ്ര സെപ്റ്റംബര്‍ 15ന് സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എഫ്എടിഎഫ് റിവ്യു കണക്കിലെടുത്താണ് കോടതിയുടെ നടപടി. വീണ്ടും കാലാവധി നീട്ടുന്ന ഒരപേക്ഷയും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാരിനെ കോടതി അറിയിച്ചു. ദേശീയ താല്‍പര്യം മുന്‍നിർത്തിയാണ് കാലാവധി ഒരിക്കല്‍ കൂടി നീട്ടുന്നതെന്നും കോടതി നിരീക്ഷിച്ചു. സേവന കാലാവധി മൂന്നു തവണ നീട്ടിയത് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതി നേരത്തെ പുതിയ ഇഡി ഡയറക്‌ടറെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകിയത്. എന്നിട്ടും ഇഡി ഡയറക്ടറുടെ സര്‍വീസ് വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 31ന് മിശ്രയുടെ സര്‍വീസ് അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി മുന്‍പ് ഉത്തരവിട്ടിരുന്നത്.

എന്നാല്‍ ഈ ഉത്തരവ് പരിഷ്‌കരിച്ച് ഒക്ടോബര്‍ 15 വരെ മിശ്രയെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. അന്തര്‍ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മിശ്ര ആ സ്ഥാനത്ത് തുടരേണ്ടത് അനിവാര്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്രയെന്ന എസ് കെ മിശ്ര. ഇഡിയുടെ ഡയറക്ടറായി 2018-ലാണ് അദ്ദേഹം ആദ്യമായി നിയമിതനാകുന്നത്.

article-image

sadadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed