സാന്പത്തിക സഹായം കൈമാറി
കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന സി.എച്ച്. സെന്റർ ബഹ്റൈൻ ലാബിന് ഒരു ലക്ഷത്തിൽപരം രൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൈമാറി. ഇതിന്റെ ഭാഗമായി പാണക്കാട് ബഷീറലി തങ്ങൾക്ക് ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരി ഇതിനായുള്ള പണം കൈമാറി.
ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ടിപ് ടോപ് ഉസ്മാൻ, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്യാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
ാീാേൂ

