വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയിൽ


വിവാഹ വാഗ്ദാനം നല്‍കി അമേരിക്കന്‍ പൗരയായ സ്ത്രീയെ പീഡിപ്പിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ആഗ്ര സ്വദേശിയായ ഗംഗാദീപ് ആണ് അറസ്റ്റിലായത്. 62കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ആഗ്രയില്‍ ഹോം സ്റ്റേ നടത്തുകയാണ് ഇയാള്‍. 2017ല്‍ ഇന്ത്യയിലെത്തിയ ഇവര്‍ ഗംഗാദീപിന്‍റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലാണ് താമസിച്ചത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗംഗാദീപിനെ കാണാനായി ഇവര്‍ ഇന്ത്യയില്‍ വരുമായിരുന്നു. ഈ സമയം വിവാഹ വാഗ്ദാനം നല്‍കി ഗംഗാദീപ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ ഇവർ ആരോപിക്കുന്നു. തുടര്‍ന്ന് ഗംഗാദീപ് തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

article-image

BCBCVBCV

You might also like

  • Straight Forward

Most Viewed