പെരുന്നാളിന് റോഡിൽ ഇറങ്ങിയുള്ള ആഘോഷങ്ങൾ വേണ്ട; മാർഗനിർദ്ദേശവുമായി യുപി സർക്കാർ


പെരുന്നാളിന് റോഡിൽ ഇറങ്ങിയുള്ള ആഘോഷങ്ങൾ വേണ്ടെന്ന മാർഗനിർദ്ദേശവുമായി ഉത്തർ പ്രദേശ് സർക്കാർ. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് മാർഗനിർദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്.

മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്ന് ഉത്തരവിൽ പറയുന്നു. വ്യാജ വാർത്തകളിൽ ജാഗരൂകരാവണം. വ്യാജവാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും എന്നും ഉത്തരവിലുണ്ട്. കൃത്യമായ അനുമതിയില്ലാതെ മതപരമായ ചടങ്ങുകളോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടത്തരുത്. പരമ്പരാഗതമായി നടന്നുവരുന്ന ചടങ്ങുകൾക്കു മാത്രമേ അനുമതി നൽകൂ എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഈ മാസം 22നാണ് അക്ഷയ ത്രിതീയ. പെരുന്നാൾ അന്ന് തന്നെ ആഘോഷിക്കാനാണ് സാധ്യത.

article-image

hjj;,.

You might also like

  • Lulu Exchange
  • Straight Forward

Most Viewed