വെള്ളനാട്ട് കിണറ്റിൽ വീണ കരടിയെ മയക്കുവെടിവച്ചു.

വെള്ളനാട്ട് കിണറ്റിൽ വീണ കരടിയെ മയക്കുവെടിവച്ചു. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ സ്ഥലത്തെത്തിയിരുന്നു. രണ്ടാം ശ്രമത്തിനിടെയാണ് കരടിക്ക് വെടിയേറ്റത്. മയക്കുവെടിയേറ്റ കരടി വെള്ളത്തിനടിയിലേക്ക് മുങ്ങി.നിലവില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗം കരടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കരടി വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റില്‍ വീണത്. കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് കരടി വീണത്. വെളുപ്പിന് മൂന്നിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പുലര്‍ച്ചയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്.
k;l;'l;'kkk