ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും ബിജെപിയിലേക്ക്

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക്. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് സൂചന. കോൺഗ്രസിൽ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഇന്ന് 12 മണിക്ക് വിളിച്ച വാർത്താ സമ്മേളനത്തിൽ അംഗത്വം സ്വീകരിച്ചേക്കും.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലാകും ഡൽഹിയിൽ കിരണ്‍ കുമാർ റെഡ്ഡിയുടെ പാർട്ടി പ്രവേശനമെന്നാണ് സൂചന. 62−കാരനായ കിരണ്‍ കുമാർ റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസിൽ നിന്ന് രാജിവച്ചത്. 2010 നവംബറിലാണ് കിരണ്‍ കുമാർ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.
2014 മാർച്ചിൽ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും വിജയിച്ചില്ല. 2018−ൽ കോണ്‍ഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവമായിരുന്നില്ല.
ിൂ7