ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു; ജനപ്രീതിക്ക് വേണ്ടിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി


ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തിൽ‍ പറയുന്നത്. മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. ചിലപ്പോഴത് ജുഡീഷ്യൽ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി ദിന സന്ദേശത്തിൽ‍ പറഞ്ഞു.

അതേസമയം, വികസനത്തിന്‍റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമർ‍ശനവുമായി ലത്തീന്‍ അതിരൂപത ആർ‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തിൽ‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു.

article-image

tru

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed